സുധീരനെ തള്ളി മുഖ്യമന്ത്രി

മദ്യവിൽപ്പനക്കാരുടെ വോട്ടുകൾ വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്ലാവരുടെയും വോട്ട് പാർട്ടിക്ക് വേണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടുകൾക്ക് വേണ്ടി നയങ്ങൾ ബലികഴിക്കുന്നത് ശരിയല്ല. മദ്യമുതലാളിമാരിൽ നിന്ന് ഫണ്ട് വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 | 
സുധീരനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം:
മദ്യവിൽപ്പനക്കാരുടെ വോട്ടുകൾ വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്ലാവരുടെയും വോട്ട് പാർട്ടിക്ക് വേണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടുകൾക്ക് വേണ്ടി നയങ്ങൾ ബലികഴിക്കുന്നത് ശരിയല്ല. മദ്യമുതലാളിമാരിൽ നിന്ന് ഫണ്ട് വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്യവിൽപ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് വി.എം സുധീരൻ രാവിലെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മദ്യക്കച്ചവടക്കാരിൽ നിന്ന് പണം വാങ്ങില്ലെന്നും ഇത് ഔദ്യോഗികമായി പാർട്ടി യോഗങ്ങളിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.