ബിനോയി കോടിയേരിയെ കാണ്മാനില്ലെന്ന് പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
ബിനോയി കോടിയേരിയെ കാണ്മാനില്ലെന്നു കാട്ടി പോലീസില്‍ പരാതി.
Jun 26, 2019, 15:55 IST
| ആലപ്പുഴ: ബിനോയി കോടിയേരിയെ കാണ്മാനില്ലെന്നു കാട്ടി പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് കുതിരപ്പന്തി മണ്ഡലം പ്രസിഡന്റായ മുഹമ്മദ് ഹസനാണ് പരാതിക്കാരന്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡന പരാതിയില്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ബിനോയി കോടിയേരിയെ സംഘത്തിന് നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ബിനോയി ഒളിവില്‍ പോയതിനാല്‍ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മുംബൈ പോലീസ് സംഘം തിരികെ പോവുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയായ കേരള പോലീസ് ബിനോയി കോടിയേരിയെ കണ്ടെത്തി മുംബൈ പോലീസിന് കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.