കോവിഡ് കാലത്തെ ഭാഗ്യശാലി ആര്? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പര് ലോട്ടറി ഇന്ന് നറുക്കെടുക്കും.
 | 
കോവിഡ് കാലത്തെ ഭാഗ്യശാലി ആര്? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. 12 കോടിയാണ് ഒന്നം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് നല്‍കുക.

ഒരു ലക്ഷം മുതല്‍ 5000, 3000, 2000, 1000 രൂപ വരെയുള്ള മറ്റു സമ്മാനങ്ങളും ഉണ്ട്. കഴിഞ്ഞ വര്‍ഷവും 12 കോടി രൂപയായിരുന്നു സമ്മാനത്തുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. ഇത്തവണ TA, TB, TC, TD, TE, T-G എന്നിങ്ങനെ 6 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്.

300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റു പോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 4 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.