തീയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തതിന് 2 പേര്‍ അറസ്റ്റില്‍്

സിനിമാ തിയേറ്ററിനുള്ളില് ദേശീയഗാന സമയത്ത് എഴുന്നേല്ക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില് നിന്നാണ് പുത്തന് പുര ഷമീര്, മരുതുങ്കല് വീട്ടില് സനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
 | 

തീയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തതിന് 2 പേര്‍ അറസ്റ്റില്‍്

മൂവാറ്റുപുഴ: സിനിമാ തിയേറ്ററിനുള്ളില്‍ ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ നിന്നാണ് പുത്തന്‍ പുര ഷമീര്‍, മരുതുങ്കല്‍ വീട്ടില്‍ സനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

ദേശീയ ഗാനസമയത്ത് ഇരുവരും സീറ്റിലിരിക്കുകയായിരുന്നു എന്ന ഒരു ന്യായാധിപന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഐസക് മരിയ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാനെത്തിയതാണ് ഇരുവരും. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.

തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ഭിന്നശേഷിക്കാര്‍ക്കും പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ക്കും ഉള്‍പ്പെടെ ഇളവ് നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.