മാണിയുടെ രാജി; പാലായിൽ ഹർത്താൽ തുടരുന്നു
ബാർ കോഴ കേസിൽ ആരോപണവിധേനായ മന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.
Jan 24, 2015, 10:36 IST
|
പാലാ: ബാർ കോഴ കേസിൽ ആരോപണവിധേനായ മന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. പാലായ്ക്ക് പുറമെ ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, പഞ്ചായത്തുകളിലും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, മന്ത്രി മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് പാലായിൽ ഇന്നലെ യു.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു.