സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Jul 6, 2020, 18:10 IST
| സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 35 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 35 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ചത്.
എറണാകുളം 25, കോഴിക്കോട് ആലപ്പുഴ ജില്ലകളില്‍ 15 പേര്‍ക്ക് വീതം, തൃശൂര്‍ 14, കൊല്ലം, കണ്ണൂര്‍ 11 വീതം, പാലക്കാട്, വയനാട് 8 വീതം, കാസര്‍കോട്, ഇടുക്കി, കോട്ടയം 6 വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. രണ്ട് പേര് രോഗംബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച മുഹമ്മദ് (82), എറണാകുളം മെഡിക്കല്‍ കോളേജില്‍ മരിച്ച യൂസഫ് സെയ്ഫുദ്ദീന്‍ എന്നിവരാണ് അവര്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് വിദേശത്ത് നിന്നെത്തിയവരാണ്. 65 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 157 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9427 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 5622 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2252 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്.