സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്; 201 പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് ഇന്നത്തേത്. 201 പേര് ഇന്ന് രോഗമുക്തി നേടി.
മലപ്പുറത്ത് 35 പേര്‍ക്കും, കൊല്ലത്ത് 23 പേര്‍ക്കും, ആലപ്പുഴയിലും തൃശൂരിലും 21 പേര്‍ക്ക് വീതവും, കണ്ണൂരില്‍ 18 പേര്‍ക്കും, എറണാകുളത്തും തിരുവനന്തപുരത്തും 17 പേര്‍ക്ക് വീതവും, പാലക്കാട് കോട്ടയം കോഴിക്കോട് ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, കാസര്‍ഗോട് പത്തനംതിട്ട ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, ഇടുക്കിയില്‍ 2 പേര്‍ക്കും, വയനാട് ഒരാള്‍ക്കുമാണ് ഇന്ന് രേഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് വിദേശത്ത് നിന്നെത്തിയവരാണ്. 30 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6 സിഐഎസ്എഫുകാര്‍ക്കും സെക്രട്ടറിയേറ്റിന് പുറത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരനും ഒരു എയര്‍ലൈന്‍ ക്യാബിന് ക്രൂവിനും രോഗം സ്ഥിരീകരിച്ചു.