ഭാരതരത്‌ന എന്റെ അച്ഛന്റെ കാലിലെ നഖത്തിന് തുല്യം, എ.ആര്‍.റഹ്‌മാനെ അറിയില്ല; വിവാദ പ്രസ്താവനയുമായി നന്ദമൂരി ബാലകൃഷ്ണ

ഭാരതരത്ന പുരസ്കാരത്തെയും എ.ആര്.റഹ്മാനെയും അധിക്ഷേപിച്ച് തെലുങ്ക് സൂപ്പര്താരം നന്ദമൂരി ബാലകൃഷ്ണ.
 | 
ഭാരതരത്‌ന എന്റെ അച്ഛന്റെ കാലിലെ നഖത്തിന് തുല്യം, എ.ആര്‍.റഹ്‌മാനെ അറിയില്ല; വിവാദ പ്രസ്താവനയുമായി നന്ദമൂരി ബാലകൃഷ്ണ

ഭാരതരത്‌ന പുരസ്‌കാരത്തെയും എ.ആര്‍.റഹ്‌മാനെയും അധിക്ഷേപിച്ച് തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. ഭാരതരത്‌ന എന്റെ അച്ഛന്‍ എന്‍.ടി.രാമറാവുവിന്റെ കാല്‍നഖത്തിന് തുല്യമാണെന്ന് ബാലകൃഷ്ണ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവനകള്‍ക്ക് തുല്യമല്ല ഒരു അവാര്‍ഡുമെന്നും ബാലകൃഷ്ണ പറഞ്ഞു.

എ.ആര്‍.റഹ്‌മാന്‍ എന്നൊരാള്‍ക്ക് ഓസ്‌കാര്‍ ലഭിച്ചിട്ടുള്ളതായി ആരോ പറഞ്ഞു കേട്ടു. ഈ റഹ്‌മാന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ല. വര്‍,ഷങ്ങളോളം ഷൂട്ടിംഗ് ദീര്‍ഘിപ്പിച്ചു കൊണ്ടുപോകുന്ന ജെയിംസ് കാമറൂണിനെ പോലെയല്ല താന്‍. തന്റെ സിനിമകള്‍ ഏറ്റവും വേഗം തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. കൂടുതല്‍ ഹിറ്റ് സിനിമകള്‍ കുറഞ്ഞ സമയത്തില്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ശൈലിയെന്നും അദ്ദേഹം അവകാശപ്പെട്ടു.