ഭാരോദ്വഹനത്തില്‍ വെള്ളി; ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ഒളിമ്പിക്സില് ഇന്ത്യക്ക് ആദ്യ മെഡല്
 | 

Olympic Desk

ഭാരോദ്വഹനത്തില്‍ വെള്ളി; ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയിറ്റ് ലിഫ്റ്റിംഗില്‍ മീരാഭായ്ചാനു വെള്ളി നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരയുടെ നേട്ടം. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 202 കിലോ ഭാരമാണ് മീരാഭായ്ചാനു ഉയര്‍ത്തിയത്. 119 കിലോ ഉയര്‍ത്തി ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ഒന്നാമതെത്തി. ഈ വിഭാഗത്തില്‍ ചൈനയുടെ സിഹൂയി ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ഇന്തോനേഷ്യക്കാണ് വെങ്കലം.

മണിപ്പൂര്‍ സ്വദേശിയാണ് 26കാരിയായ മിരാഭായ്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ പരിക്ക് കാരണം പിന്‍വാങ്ങേണ്ടി വന്നിരുന്നു. 2008 മുതല്‍ ഭാരോദ്വഹനത്തില്‍ സജീവമാണ്. ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റര്‍ കുഞ്ചറാണി ദേവിയുടെ ആരാധികയായാ മീരാഭായി ഒളിമ്പിക് സ്വര്‍ണ്ണമായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. 2018ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌നയും പത്മശ്രീയും ഇവരെ തേടിയെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ടിക്കറ്റ് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ്.