ക്ലബ് ഹൗസില്‍ ഗുരുതര സുരക്ഷാവീഴ്ച; ദശലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്

ഓഡിയോ ചര്ച്ചകളിലൂടെ ജനപ്രിയമായ ക്ലബ് ഹൗസില് ഗുരുതര സുരക്ഷാവീഴ്ച.
 | 
ക്ലബ് ഹൗസില്‍ ഗുരുതര സുരക്ഷാവീഴ്ച; ദശലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്

ന്യൂഡല്‍ഹി: ഓഡിയോ ചര്‍ച്ചകളിലൂടെ ജനപ്രിയമായ ക്ലബ് ഹൗസില്‍ ഗുരുതര സുരക്ഷാവീഴ്ച. ദശലക്ഷക്കണക്കിന് ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് എത്തിയതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ ജിതന്‍ ജെയിന്‍ ട്വീറ്റ് ചെയ്തു. ഉപയോക്താക്കളുടെ ഫോണില്‍ സിങ്ക് ചെയ്തിട്ടുള്ള കോണ്‍ടാക്ടുകളും വില്‍പനയ്ക്ക് എത്തിയിട്ടുണ്ട്. അതായത് ക്ലബ് ഹൗസില്‍ ലോഗിന്‍ ചെയ്യാത്തവരുടെ നമ്പറുകള്‍ പോലും ചോര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ക്ലബ് ഹൗസ് ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മെയ് പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. ഇന്ത്യയില്‍ 5ം ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ക്ലബ് ഹൗസിലുണ്ട്.

അതേസമയം നമ്പറുകള്‍ മാത്രമാണ് ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്നും പേരോ ഫോട്ടോയോ മറ്റു വിവരങ്ങളോ ഈ ഹാക്കര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്‌ശേഖര്‍ രാജാഹരിയ പറയുന്നു. നമ്പറുകള്‍ സംഘടിപ്പിക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും. അതുകൊണ്ടുതന്നെ ഡേറ്റ ചോര്‍ച്ച നടന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം