ആലായാല്‍ തറ വേണോ? അടുത്തൊരമ്പലം വേണോ? കാവാലത്തിന്റെ വരികള്‍ക്ക് ഒരു പൊളിച്ചെഴുത്ത്; വീഡിയോ

തലമുറകളായി നമ്മിലേക്ക് സത്യമെന്ന പേരില് എത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെയും വാര്പ്പുമാതൃകകളെയും ചോദ്യം ചെയ്യുകയാണ് ഇതിലൂടെയെന്നും ഗായകന്
 | 
ആലായാല്‍ തറ വേണോ? അടുത്തൊരമ്പലം വേണോ? കാവാലത്തിന്റെ വരികള്‍ക്ക് ഒരു പൊളിച്ചെഴുത്ത്; വീഡിയോ

കാവാലം നാരായണപ്പണിക്കര്‍ എഴുതിയ ആലായാല്‍ തറ വേണം എന്ന പാട്ട് വളരെ പ്രശസ്തമാണ്. നാടന്‍പാട്ടുകള്‍ക്കൊപ്പം പ്രശസ്തമായിരുന്ന ഈ പാട്ടിലെ വരികള്‍ പക്ഷേ ചിലപ്പോഴെങ്കിലും രാഷ്ട്രീയ വായനയ്ക്ക് വിധേയമായിരുന്നു. പുമാനായാല്‍ ഗുണം വേണമെന്നും പൂമാനിനിമാര്‍കളായാല്‍ അടക്കം വേണമെന്നുമുള്ള വരികളില്‍ രാഷ്ട്രീയ ശരി ഇല്ലെന്ന വിമര്‍ശനം പലപ്പോഴായി ഉയര്‍ന്നു. ഈ വിമര്‍ശനം ഉന്നയിച്ചു കൊണ്ടുതന്നെ ആ വരികളെ പൊളിച്ചെഴുതുകയാണ് ഗായകനായ സൂരജ് സന്തോഷ്. ആലായാല്‍ തറ വേണോ എന്നാണ് വീഡിയോയുടെ ടൈറ്റില്‍

മസാല കോഫി ബാന്റ് ഈ പാട്ട് റീമാസ്റ്റര്‍ ചെയ്തപ്പോള്‍ സൂരജ് സന്തോഷ് ആയിരുന്നു ഗായകന്‍. പാട്ടിന്റെ വരികളില്‍ പല തലത്തില്‍ ഒട്ടേറെ ശരികേടുകള്‍ ഉണ്ടെന്നും അതിനാല്‍ അവയുടെ ഘടനയെ ഒന്നു മാറ്റിയിരിക്കുകയാണ് താനും ശ്രുതി നമ്പൂതിരിയും ചേര്‍ന്ന് ചെയ്തിരിക്കുന്നതെന്നും യൂട്യൂബില്‍ സൂരജ് പറയുന്നു. തലമുറകളായി നമ്മിലേക്ക് സത്യമെന്ന പേരില്‍ എത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെയും വാര്‍പ്പുമാതൃകകളെയും ചോദ്യം ചെയ്യുകയാണ് ഇതിലൂടെയെന്നും ഗായകന്‍ പറയുന്നു.

വീഡിയോ കാണാം