ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ നിര്‍മിക്കാനൊരുങ്ങി റിലയന്‍സ്

ലോകത്തെ ഏറ്റവും വലിയ മൃഗശാലകളില് ഒന്ന് ഗുജറാത്തില് സ്ഥാപിക്കാനൊരുങ്ങി റിലയന്സ്
 | 
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ നിര്‍മിക്കാനൊരുങ്ങി റിലയന്‍സ്

ലോകത്തെ ഏറ്റവും വലിയ മൃഗോശാലകളില്‍ ഒന്ന് ഗുജറാത്തില്‍ സ്ഥാപിക്കാനൊരുങ്ങി റിലയന്‍സ്. 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍# ലക്ഷ്യമിടുന്ന മൃഗശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനൊപ്പം മൃഗങ്ങളുടെ പുനരധിവാസ കേന്ദ്രവും ഒരുക്കുമെന്ന് കമ്പനിയുടെ കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ പരിമള്‍ നത്വാനി അറിയിച്ചു.

മൃഗശാലയുടെ മറ്റു വിശദാംശങ്ങളും നിര്‍മാണച്ചെലവ് അടക്കമുള്ള വിവരങ്ങളും നത്വാനി വെളിപ്പെടുത്തിയില്ല. കൊമോഡോ ഡ്രാഗണുകളും ചീറ്റകളും വിവിധയിനം പക്ഷികളും മൃഗശാലയിലുണ്ടാകും. ഇന്തോനേഷ്യന്‍ വ്യവസായി ലോ ടുക് ക്വോങ് തന്റെ കല്‍ക്കരി ഖനിക്ക് സമീപം നാല്‍പത് ലക്ഷം ഡോളര്‍ മുതല്‍ മുടക്കി വലിയ മൃഗശാല സ്ഥാപിച്ചിരുന്നു.

ഇത്തരത്തിലുള്ള മേഖലയില്‍ നിക്ഷേപം നടത്തുന്നത് കമ്പനിയുടെയും വ്യവസായത്തിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന് ക്യാംപ്‌ഡെന്‍ വെല്‍ത്ത് എന്ന ഗവേഷണ സ്ഥാപനത്തിലെ റബേക്ക ഗൂച്ച് അഭിപ്രായപ്പെടുന്നു.