വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഫെയിസ്ബുക്കും ഗൂഗിളും പ്രതിഫലം നല്‍കണം; പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

പ്രസിദ്ധീകരിക്കുന്ന വാര്ത്തകള്ക്ക് ഫെയിസ്ബുക്കും ഗൂഗിളും പ്രതിഫലം നല്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്ട്രേലിയ അവതരിപ്പിക്കുന്നു.
 | 
വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഫെയിസ്ബുക്കും ഗൂഗിളും പ്രതിഫലം നല്‍കണം; പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫെയിസ്ബുക്കും ഗൂഗിളും പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്‌ട്രേലിയ അവതരിപ്പിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കാന്‍ ലോകത്ത് ആദ്യമായി രൂപീകരിക്കുന്ന നിയമം ഈയാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് നല്‍കേണ്ട പ്രതിഫലം സംബന്ധിച്ച് മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് ടെക് കമ്പനികള്‍ക്ക് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് നിര്‍ദേശം നല്‍കി.

കരാറില്‍ എത്തിയില്ലെങ്കില്‍ ഗവണ്‍മെന്റ് നിയോഗിക്കുന്ന ആര്‍ബിട്രേറ്റര്‍ നിരക്കുകള്‍ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വാര്‍ത്താ കണ്ടന്റുകള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിര്‍ദേശത്തെ ഗൂഗിളും ഫെയിസ്ബുക്കും അടക്കമുള്ള ടെക് കമ്പനികള്‍ എതിര്‍ക്കുകയാണ്. പാര്‍ലമെന്റ് നടപടികള്‍ വീക്ഷിക്കുകയാണെന്നും അന്തിമ തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നുമാണ് ടെക് ഭീമന്‍മാര്‍ പ്രതികരിച്ചത്.

പുതിയ നിയമം നിലവില്‍ വന്നാല്‍ ഓസ്‌ട്രേലിയയിലെ തങ്ങളുടെ സേവനങ്ങള്‍ മോശമായി മാറിയേക്കാമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. പരസ്യങ്ങളില്‍ വലിയൊരു ശതമാനവും ഓണ്‍ലൈനിലേക്ക് ചേക്കേറിയതിനാല്‍ ഓസ്‌ട്രേലിയയിലെ അച്ചടി മാധ്യമ രംഗം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. 2005 മുതല്‍ 75 ശതമാനം ഇടിവാണ് പരസ്യ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയോ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു.