ഉപരോധത്തിനിടെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം; 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ്

ഉപരോധ സമരത്തിനിടെ വില്ലേജ് ഓഫീസര് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് 8 പേര്ക്കെതിരെ കേസെടുത്തു
 | 
ഉപരോധത്തിനിടെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം; 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ്

ഉപരോധ സമരത്തിനിടെ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 8 പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി.ഷാജി, പഞ്ചായത്ത് അംഗം കെ.എന്‍.ശിവന്‍ തുടങ്ങിയവര്‍ പ്രതികളാണ്.

പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സി.എന്‍.സിമിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരത്തിനിടെ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് ലൈസന്‍സ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധ സമരം നടന്നത്. സ്വന്തം പേരില്‍ ഭൂമിയില്ലെന്ന സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്. നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നായിരുന്നു ആരോപണം.