ജനി ജെറോം കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റെന്ന് മുഖ്യമന്ത്രി; തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനം പറത്തിയ മലയാളി പൈലറ്റ് കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് തെറ്റെന്ന് സോഷ്യല്‍ മീഡിയ. കൊച്ചുതുറ സ്വദേശിയായ ജെനി ജെറോം (23) ഇന്നലെ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ഇതിനു പിന്നാലെ ജനിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ജനി കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന് ഇക്കാര്യത്തില്‍ കുറച്ചുകൂടി ഫാക്ട് ചെക്ക് നടത്താമായിരുന്നുവെന്ന് വ്യോമയാന വിദഗ്ദ്ധനായ ജേക്കബ് കെ.ഫിലിപ്പ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കുറേ വനിതകള്‍ ഇന്ത്യയിലും പുറത്തുമുള്ള എയര്‍ലൈനുകളില്‍ കോ-പൈലറ്റായും ക്യാപ്റ്റനായുമൊക്കെ ജോലി നോക്കുന്നുണ്ട് എന്നറിയാന്‍ കുറച്ചൊന്നു ഗൂഗിള്‍ ചെയ്താല്‍ പോരേയെന്ന് ജേക്കബ് ഫിലിപ്പ് ചോദിക്കുന്നു. വന്ദേഭാരത് മിഷനില്‍ എയര്‍ ഇന്ത്യാ എക്സ് പ്രസിന്റെ പല ഗള്‍ഫ് ഫ്ളൈറ്റുകളുടേയും ക്യാപ്റ്റനായിരുന്ന ബിന്ദു സെബാസ്റ്റ്യനെപ്പോലെ നിരവധി പേര് ഈ രംഗത്തുണ്ടെന്നും ജേക്കബ് ഫിലിപ്പ് ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റ് വായിക്കാം