കന്യാസ്ത്രീമഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടിട്ടുണ്ടെന്ന് ദയാബായി

കന്യാസ്ത്രീ മഠത്തിലായിരുന്നപ്പോള് പീഡനശ്രമം നേരിട്ടിട്ടുണ്ടെന്ന് ദയാബായി. കേരളത്തില് വെച്ചാണ് പീഡനശ്രമം ഉണ്ടായതെന്നും മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില് ദയാബായി പറഞ്ഞു. സ്വയം പൊള്ളലേല്പ്പിച്ചാണ് പീഡനശ്രമം തടഞ്ഞത്. പീഡനത്തിന് വഴങ്ങാതിരുന്നപ്പോള് സമ്മര്ദ്ദമുണ്ടായി. കന്യാസ്ത്രീകള് ശക്തമായ നിലപാടുമായി രംഗത്തെത്തിയതില് സന്തോഷമുണ്ടെന്നും ദയാബായി പറഞ്ഞു.
 | 

കന്യാസ്ത്രീമഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടിട്ടുണ്ടെന്ന് ദയാബായി

കൊച്ചി: കന്യാസ്ത്രീ മഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടിട്ടുണ്ടെന്ന് ദയാബായി. കേരളത്തില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദയാബായി പറഞ്ഞു. സ്വയം പൊള്ളലേല്‍പ്പിച്ചാണ് പീഡനശ്രമം തടഞ്ഞത്. പീഡനത്തിന് വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായി. കന്യാസ്ത്രീകള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയതില്‍ സന്തോഷമുണ്ടെന്നും ദയാബായി പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം ശക്തമായി തുടരുകയാണ്. നാളെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹമുള്ളതിനാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കി.

പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമുണ്ടെന്നുമാണ് ഹര്‍ജിയില്‍ ബിഷപ്പ് ആരോപിക്കുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തേ പറഞ്ഞ കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് മൂന്നു മാസം മുമ്പാണ് കന്യാസ്ത്രീ പറഞ്ഞത്. ഇതുവരെ ഇവര്‍ തന്നെ തെളിവു കാണിച്ചിട്ടില്ല. സമരവുമായി തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് പോലീസിന് തെളിവു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും നിക്കോളാസ് മണിപ്പറമ്പില്‍ ആരോപിച്ചു.