തടവുകാരില്‍ നിന്നും കൈക്കൂലി; ഇന്ത്യക്കാരന് യു.എ.ഇയില്‍ 5000ദിര്‍ഹം പിഴയും തടവും

ജയില്പുള്ളികളുടെ കൈയ്യില് നിന്നും കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് യു.എ.ഇയില് 5000ദിര്ഹം പിഴയും മൂന്ന് മാസം തടവും. തടവ് കാലാവധി കഴിഞ്ഞാല് ഇയാളെ നാടുകടത്താനും യു.എ.ഇ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബായ് സെന്ട്രല് ജയിലിലെ തടവ് പുള്ളികള്ക്ക് ഭക്ഷണമെത്തിക്കുന്ന കാറ്ററിംഗ് കമ്പനിയിലെ ജോലിക്കാരാനായിരുന്നു പ്രതി. കൂടുതല് ഭക്ഷണം നല്കുന്നതിനായിട്ടാണ് തടവ് പുള്ളികളുടെ കൈയ്യില് നിന്നും ഇയാള് കൈക്കൂലി വാങ്ങിയിരിക്കുന്നത്.
 | 
തടവുകാരില്‍ നിന്നും കൈക്കൂലി; ഇന്ത്യക്കാരന് യു.എ.ഇയില്‍ 5000ദിര്‍ഹം പിഴയും തടവും

ദുബായ്: ജയില്‍പുള്ളികളുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് യു.എ.ഇയില്‍ 5000ദിര്‍ഹം പിഴയും മൂന്ന് മാസം തടവും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും യു.എ.ഇ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബായ് സെന്‍ട്രല്‍ ജയിലിലെ തടവ് പുള്ളികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന കാറ്ററിംഗ് കമ്പനിയിലെ ജോലിക്കാരാനായിരുന്നു പ്രതി. കൂടുതല്‍ ഭക്ഷണം നല്‍കുന്നതിനായിട്ടാണ് തടവ് പുള്ളികളുടെ കൈയ്യില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയിരിക്കുന്നത്.

തടവുകാര്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഭക്ഷണം നല്‍കുന്നത് നിയമപ്രകാരം കുറ്റകൃത്യമാണ്. പ്രതിക്കെതിരെ പരാതി ലഭിച്ച ശേഷം പോലീസ് മൂന്ന് മാസത്തോളം ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈക്കൂലിയായി മൊബൈല്‍ കാര്‍ഡുകളും ഇയാള്‍ കൈപ്പറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏതാണ്ട് 110 ദിര്‍ഹത്തിന്റെ മൊബൈല്‍ കാര്‍ഡാണ് ഇയാള്‍ കൈക്കൂലിയായി സ്വീകരിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് അപ്പീല്‍ കോടതിയെ സമീപിച്ചു. കാര്‍ഡുകള്‍ വാങ്ങിയെന്നത് സത്യമാണെന്നും എന്നാല്‍ കൈക്കൂലി അടിസ്ഥാനത്തില്‍ അല്ലെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു.