വെള്ളത്തിലൂടെ സാഹസിക യാത്ര, ബൊലേറോയ്ക്ക് മുന്നില്‍ കീഴടങ്ങി ജാഗ്വാര്‍; വൈറല്‍ വീഡിയോ

മുംബൈ: വിലകൊണ്ടും പ്രൗഢികൊണ്ടും ജാഗ്വാര്‍ കാറുകള്‍ ഇന്ത്യയിലെ ടോപ് ക്ലാസ് മോഡലുകളിലൊന്നാണ്. എന്നാല്‍ മുംബൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ ജാഗ്വാര്‍ കുടുങ്ങിയത് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി. മുട്ടോളം വെള്ളത്തിലൂടെ ഓടിക്കാന്‍ ജാഗ്വാര്‍ ഡ്രൈവര്‍ നടത്തിയ ശ്രമം പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാത്രമല്ല. ജാഗ്വാറിനെ നാണംകെടുത്തി ഒരു ബൊലേറോ കടന്നുപോവുക കൂടി ചെയ്തതോടെ സംഭവം ട്രോളുകള്‍ക്കും കാരണമായി.
വെള്ളത്തിലൂടെ സാധാരണ നിരത്തിലൂടെ ഓടുന്നത് പോലെയാണ് ബൊലേറോ കടന്നുപോകുന്നത്. ജാഗ്വാറാണെങ്കില് വെള്ളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ദ്ധര്‍ ഉള്‍പ്പെടെ സംഭവത്തില്‍ പ്രതികരിച്ചതോടെ ജാഗ്വാറിന് നാണക്കേടുണ്ടായിരിക്കുകയാണ്. നവി മുംബൈയിലെ അയ്രോളിയിലാണ് സംഭവം.
വീഡിയോ കാണാം.
Jaguar vs Bolero in #MumbaiRains@anandmahindra you must be proud of this! pic.twitter.com/A87t0ebfi6
— Mohan Chandnani (@MohanSChandnani) September 4, 2019