കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

കോണ്ഗ്രസില് നിന്ന് രാജിവെച്ച ഖുശ്ബൂ ബിജെപിയില് ചേര്ന്നു.
 | 
കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഖുശ്ബൂ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കത്ത് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ വെച്ച് ബിജെപി അധ്യക്ഷന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബൂവിന്റെ മാറ്റം. ബിജെപി ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയയായിക്കൊണ്ടിരിക്കുകയാണെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്ത ചില നേതാക്കള്‍ തന്നെയുള്‍പ്പെടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ഭരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ ഖുശ്ബൂ പറഞ്ഞത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോവുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം നടി നിഷേധിച്ചിരുന്നു.

2014ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ഇവര്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഖുശ്ബു ഇടഞ്ഞു നില്‍ക്കുകയാണ്.