ലാസ് വേഗാസില്‍ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു
ലാസ് വേഗാസ്: അമേരിക്കന്‍ നഗരമായ ലാസ് വേഗാസില്‍ ഉണ്ടായ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു. ലാസ് വെഗാസിലെ മന്‍ഡാലേ ബേ റിസോര്‍ട്ടിലെ കാസിനോയിലാണ് ആക്രമണമുണ്ടായത്. 200ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 24 പേരുടെ നില ഗുരുതരമാണ്.
അമേരിക്കന്‍ സമയം രാത്രി 10 മണിക്കാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാളെ വധിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. 32-ാം നിലയില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവമുണ്ടായത്. മൂന്ന് ദിവസം നീണ്ടുനിന്ന റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്ന പരിപാടിയായിരുന്നു നടന്നത്.
പരിപാടിക്കായി നിരവധി കലാകാരന്മാര് എത്തിയിരുന്നു. രണ്ടു പേര് ചേര്‍ന്ന് ജനങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ പുറത്തേക്കോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പോലീസ് അറിയിച്ചു.