ദമാമിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്,
Jul 15, 2019, 18:56 IST
| ദമ്മാം: സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. അബ്ദുല്‍ ബഷീര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്,
രാവിലെ താമസസ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ദമ്മാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് ബസ് അബ്ദുല്‍ ബഷീറിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബഷീര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.