മലപ്പുറത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറത്ത് സി.പി.എം പ്രവര്ത്തകന് അജ്ഞാതരുടെ വെട്ടേറ്റു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (23) വെട്ടേറ്റത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അസൈനാരെ മാരകയാധുങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. അസൈനാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Nov 17, 2018, 13:23 IST
| മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്ത്തകന് അജ്ഞാതരുടെ വെട്ടേറ്റു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (23) വെട്ടേറ്റത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അസൈനാരെ മാരകയാധുങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. അസൈനാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അസൈനാറിന്റെ സഹോദരന് മുനീറിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരപ്പനങ്ങാടി തീരത്ത് നേരത്തെ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്ക് സമീപകാലത്ത് അയവു വന്നിരുന്നു. സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.