വിദ്യാര്‍ത്ഥികളുമായി കാറില്‍ ലൈംഗിക ബന്ധം; ഹൈസ്കൂള്‍ അധ്യാപികയ്ക്കെതിരെ കേസ്
ഓഹായിയോ: വിദ്യാര്‍ത്ഥികളുമായി കാറില്‍ ലൈംഗിക ബന്ധം ഹൈസ്കൂള്‍ അധ്യാപികയ്ക്കെതിരെ കേസ്. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലെ ബെഡ്ഫോര്‍ഡ് ഹൈസ്കൂളിലെ അധ്യാപിക ലോറ ഡങ്കറാണ് ആരോപണ വിധേയയിരിക്കുന്നത്. സ്കൂളിലെ പതിനാല് വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളുമായി ഡങ്കര്‍ കാറില്‍ വെച്ചും താമസ സ്ഥലത്തും വെച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് കേസ്. എന്നാല്‍ ഡങ്കര്‍ കുറ്റം നിഷേധിച്ചു.
ഫെഡറല്‍ നിയമപ്രകാരം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. നിലവില്‍ അധ്യാപികയ്ക്കെതിരെ ചേര്‍ക്കപ്പെട്ട വകുപ്പുകള്‍ പ്രകാരം 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും ഡങ്കര്‍ പറഞ്ഞു. നിലവില്‍ വന്‍തുക കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് ഡങ്കറിന് ജാമ്യം ലഭിച്ചത്.
സ്കൂള്‍ സമയത്തിന് മുന്‍പ് ഡങ്കര്‍ സ്വന്തം കാറില്‍ വിദ്യാര്‍ത്ഥികളെ കൂട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി ഉപയോഗിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ലൈംഗിക ചൂഷണം ചെയ്തതായി വ്യക്തമായെന്നും പൊലീസ് പറയുന്നു. ആരോപണമുയര്‍ന്നതിന് പിന്നാലെ ഡങ്കര്‍ സ്കൂളില്‍ നിന്നും രാജിവെച്ചിരുന്നു.