കോവിഡ് വ്യാപനം രൂക്ഷം; മുംബൈയില്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് മുംബൈയില് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 | 
കോവിഡ് വ്യാപനം രൂക്ഷം; മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ പതിനഞ്ചാം തിയതി വരെയാണ് രോഗബാധ നിയന്ത്രിക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും പുറത്തിറങ്ങുന്നത് ഒറ്റയ്ക്ക് മാത്രമേ പാടുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കും ഇളവുണ്ടാകും. നഗരത്തില്‍ ആശുപത്രി സേവനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതിയ 18,653 കേസുകളും 507 കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.