ദേഹത്ത് തുപ്പിയ ശേഷം സഹായിക്കാനെത്തി പണം കവരും; മുന്നറിയിപ്പുമായി ഷാര്‍ജാ പോലീസ്

ഷാര്ജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യത്തില് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
 | 
ദേഹത്ത് തുപ്പിയ ശേഷം സഹായിക്കാനെത്തി പണം കവരും; മുന്നറിയിപ്പുമായി ഷാര്‍ജാ പോലീസ്

ഷാര്‍ജ: നഗര പ്രദേശങ്ങളില്‍ പോക്കറ്റടിക്കാര്‍ വര്‍ദ്ധിച്ചു വരുന്നതായി ഷാര്‍ജാ പോലീസിന്റെ മുന്നറിയിപ്പ്. വിവിധ ചെപ്പടി വിദ്യകളുമായി എത്തി പേഴ്‌സ് കവരുന്ന നിരവധി സംഘങ്ങളാണ് ഷാര്‍ജയും സമീപ പ്രദേശങ്ങളില്‍ നിന്നുമായി സമീപകാലത്ത് അറസ്റ്റിലായിരിക്കുന്നത്. ഒരാള്‍ പോക്കറ്റടിക്കാനുള്ള വ്യക്തിയുടെ ശ്രദ്ധ തിരിച്ച ശേഷം മറ്റെയാള്‍ പേഴ്‌സ് കൈക്കാലാക്കുന്നതാണ് ഇവരുടെ രീതി. ഷാര്‍ജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാല്‍നടയാത്രക്കാരന്റെ വസ്ത്രത്തില്‍ ഒരാള്‍ തുപ്പുന്നത് കാണിക്കുന്ന ചിത്രവും അയാളുടെ കൂട്ടാളി കാല്‍നടയാത്രക്കാരന്റെ പോക്കറ്റടിക്കുന്ന ചിത്രവുമാണ് ട്വീറ്റിന്റെ ഉള്ളടക്കം. സഹായിക്കാന്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ സ്വഭാവികയാവും നമ്മുടെ ശ്രദ്ധ മാറും ഈ സമയത്തിനുള്ളില്‍ പേഴ്‌സോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍ കൈക്കാലാക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഷാര്‍ജ പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.