സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കര്‍ ചോദ്യംചെയ്യലിന് ഹാജരായി

സ്വര്ണ്ണക്കടത്ത് കേസില് മുന് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറിയുമായ എം.ശിവശങ്കര് ചോദ്യം ചെയ്യലിന് ഹാജരായി.
 | 
സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കര്‍ ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കസ്റ്റംസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. കസ്റ്റംസ് ഡിആര്‍ഐ സംഘമാണ് ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. 10 മിനിറ്റിനുള്ളില്‍ സംഘം മടങ്ങിയിരുന്നു.

സ്വപ്‌നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.