പെരുമ്പാവൂരില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; രാജ്യത്തൊട്ടാകെ പിടിയിലായത് 9 പേര്
കൊച്ചി: പെരുമ്പാവൂരില്‍ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍. എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെ വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ് നടന്നത്. രാജ്യത്ത് 11 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടന്നത്. രണ്ട് പേരെ പെരുമ്പാവൂരില്‍ നിന്നും ഒരാളെ ഏലൂര്‍, പാതാളത്തു നിന്നുമാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ മുടിക്കലില്‍ താമസിച്ച് ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. രാത്രി വീട് വളഞ്ഞായിരുന്നു പരിശോധന. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് പരിശോധന. പിടിയിലായവരില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. മുടിക്കലില്‍ ഇയാള്‍ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്.
ഏറെക്കാലമായി ഇവര്‍ പെരുമ്പാവൂരില്‍ താമസിച്ചു വരികയായിരുന്നു. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍ഐഎ നല്കുന്ന സൂചന. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നും എന്‍ഐഎ പറയുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡില്ആകെ 9 പേര് പിടിയിലായിട്ടുണ്ട്.