കായല്‍ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്തിമമല്ല; ആലപ്പുഴ കളക്ടര്‍ക്കെതിരെ മന്ത്രി തോമസ് ചാണ്ടി

കായല് കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്ട്ടില് ആലപ്പുഴ ജില്ലാ കളക്ടര് ടി.വി.അനുപമക്കെതിരെ മന്ത്രി തോമസ് ചാണ്ടി. കായല് കയ്യേറ്റമുള്പ്പെടെയുള്ള ആരോപണങ്ങള് അന്വേഷിക്കുന്നതില് കളക്ടര്ക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി പറഞ്ഞു. കളക്ടറുടെ റിപ്പോര്ട്ട് അന്തിമമല്ല. ഉദ്യോഗസ്ഥര് നല്കിയ വിവരങ്ങള് മാത്രമേ കളക്ടര്ക്ക് അറിയാവൂ. ഈ ആരോപണങ്ങള് തെറ്റാണെന്ന് തെളിയിക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
 | 

കായല്‍ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്തിമമല്ല; ആലപ്പുഴ കളക്ടര്‍ക്കെതിരെ മന്ത്രി തോമസ് ചാണ്ടി

ആലപ്പുഴ: കായല്‍ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമക്കെതിരെ മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറ്റമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ല. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്ടര്‍ക്ക് അറിയാവൂ. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ആലപ്പുഴയില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ കയ്യേറ്റം നടത്തിയതായി കളക്ടര്‍ അനുപമ ഇടക്കാല റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം സ്ഥിരീകരിച്ചത്. കായലിന്റെ നേരത്തേയുണ്ടായിരുന്ന ഘടനക്ക് വ്യത്യാസം വന്നുവെന്നും ഭൂനിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു അനുപമ നല്‍കിയ ശുപാര്‍ശ.