പ്രീമിയം എസ്യുവികളില് താരമായി ഫോക്സ് വാഗന് ടിഗ്വാന് ഓള്‍സ്പേസ്; ജര്‍മന്‍ ടെക്നോളജിയില്‍ 7 സീറ്റര്‍ മോഡല്‍ വിപണി കീഴടക്കുന്നു

ഇന്ത്യയിലെ പ്രീമിയം എസ്യുവി സെഗ്മെന്റിലേക്ക് ഫോക്സ് വാഗന് പുതുതായി അവതരിപ്പിച്ചിരിക്കുന്ന മോഡലാണ് ടിഗ്വാന് ഓള്‍സ്പേസ്. കഴിഞ്ഞ മാര്‍ച്ചില്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഈ 7 സീറ്റര്‍ എതിരാളികള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ് മാര്‍ക്കറ്റ് നല്കുന്ന സൂചന. കോവിഡ് തളര്‍ത്തിയ വിപണിയിലും ടിഗ്വാന് ഓള്‍സ്പേസ് വന്‍ കുതിപ്പിനാണ് തയ്യാറെടുക്കുന്നത്. ഫോക്സ് വാഗനിന്റെ ജര്‍മന്‍ സാങ്കേതികത നല്കുന്ന ഗ്യാരന്റിയില്‍ ഉപഭോക്താക്കള്‍ തൃപ്തരാണെന്ന് ടിഗ്വാന് ഓള്സ്പേസിനോടുള്ള വിപണിയുടെ പ്രതികരണം വ്യക്തമാക്കുന്നു.
ഫോര്‍ഡ് എന്‍ഡെവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്ടുറാസ്, ഹോണ്ട സിആര്‍വി തുടങ്ങിയ മോഡലുകള്‍ വാഴുന്ന ഡി-എസ്യുവി സെഗ്മെന്റിലേക്കാണ് പഴയ ടിഗ്വാന് പുതിയ അവതാരമെടുത്ത് ടിഗ്വാന് ഓള്‍സ്പേസ് എന്ന മോഡലായി എത്തിയിരിക്കുന്നത്. 2017ല്‍ അവതരിപ്പിച്ച 5 സീറ്റര്‍ ടിഗ്വാനില്‍ നിന്ന് 7 സീറ്ററിലേക്ക് എത്തുമ്പോള്‍ വലിപ്പത്തിലും മറ്റു പല സവിശേഷതകളിലും കാര്യമായ മാറ്റങ്ങളുണ്ട്. എങ്കിലും കാഴ്ചയില്‍ ടിഗ്വാന് സമാനമാണ് പുതിയ മോഡലും. 33.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

യൂറോപ്യന്‍ സവിശേഷതകളാണ് ടിഗ്വാന് ഓള്‍സ്പേസിന്റെ പ്രധാന ആകര്‍ഷണം. പൂര്‍ണ്ണമായും ജര്‍മനിയില്‍ നിര്‍മിച്ച യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ എന്‍ജിനാണ് ഓള്‍സ്പേസിന്റെ ഹൃദയം. 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഈ എന്ജിന് വാഹനത്തിന് നല്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ഫോക്സ് വാഗനിന്റെ ‘4മോഷന്‍’ ഓള് വീല്‍ ഡ്രൈവ് സംവിധാനം നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. വിദേശ രാജ്യങ്ങളില്‍ 1.4 ലിറ്റര്‍ വേരിയന്റും ലഭ്യമാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സജ്ജീകരണങ്ങളിലും യൂറോപ്യന്‍ ഗുണനിലവാരം കാണാം. ഏഴ് എയര്‍ ബാഗുകള്‍, സിറ്റി എമര്‍ജന്‍സി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പോസ്റ്റ് കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം, പെഡസ്ട്രിയന്‍ മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍ തുടങ്ങിയവയാണ് സുരക്ഷിത യാത്രയ്ക്കായി ഓള്‍സ്പേസില്‍ നല്‍കിയിരിക്കുന്നത്. എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്സ് പാര്‍ക്കിംഗ് കാമറ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളാണ്.

എല്‍ഇഡി ഹെഡ്ലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, അണ്ടര്‍ ബോഡി ക്ലാഡിംഗ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, വലിയ ബ്ലാക്ക് ഫിനിഷ് റിയര്‍ സ്പോയിലര്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. എടുത്തു പറയാനുള്ളത്, ടിഗ്വാനില്‍ നിന്ന് വ്യത്യസ്തമായ പിന്‍ഭാഗമാണ്. എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍ വിന്‍ഡോകളിലെ ക്രോമിയം ഫിനിഷ് എഡ്ജുകള്‍ തുടങ്ങിയവയും ആകര്‍ഷകമാണ്.
ഇന്റീരിയറില്‍ പ്രീമിയം സൗകര്യങ്ങള്‍ രാജകീയമെന്ന് പറയാം. വിയേന ലെതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ കൂടാതെ മുന്‍ പിന് സീറ്റുകള്‍ക്ക് വേണ്ടി ത്രീ സോണ്‍ ക്ലൈമറ്റോണിക് എയര്‍ കണ്ടീഷനും നല്‍കിയിട്ടുണ്ട്. പിന്നിലെ രണ്ടു നിര സീറ്റുകള്‍ മടക്കിവെച്ചാല്‍ 700 ലിറ്റര്‍ ബൂട്ട് സ്പേസ് ലഭിക്കും. ഒരു നിര സീറ്റ് മാത്രം മടക്കിയാല്‍ ഇത് 500 ലിറ്ററായി മാറും.
ടിഗ്വാന് ഓള്‍സ്പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക