വിവര്‍ത്തന ദുരന്തം; ഒഴിവായ ദുരന്തം നടന്നെന്ന് കൈരളി; വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക പരിക്കെന്ന് കൈരളിയുടെ വാര്‍ത്ത

ആകാശത്ത് ഒഴിവായ ദുരന്തം നടന്നെന്ന് കൈരളിയില് വാര്ത്ത. ഗുവാഹത്തിയില് രണ്ട് ഇന്ഡിഗോ വിമാനങ്ങള് തമ്മില് ആകാശത്തു നടക്കാമായിരുന്ന കൂട്ടിയിടി ഒഴിവായതാണ് വിവര്ത്തനത്തില് കൈരളിക്ക് കൂട്ടിയിടിയായത്. വിമാനങ്ങള് ആകാശത്തുവെച്ച് കൂട്ടിയിടിച്ചാല് ഉണ്ടാകാവുന്ന ദുരന്തത്തിന്റെ ആഴം എത്രയായിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്. എന്നാല് വിമാനങ്ങള് കൂട്ടിയിടിച്ച സംഭവത്തില് നാലു പേര്ക്ക് പരിക്കു പറ്റി എന്നാണ് വാര്ത്ത നല്കിയിരിക്കുന്നത്.
 | 

വിവര്‍ത്തന ദുരന്തം; ഒഴിവായ ദുരന്തം നടന്നെന്ന് കൈരളി; വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക പരിക്കെന്ന് കൈരളിയുടെ വാര്‍ത്ത

തിരുവനന്തപുരം: ആകാശത്ത് ഒഴിവായ ദുരന്തം നടന്നെന്ന് കൈരളിയില്‍ വാര്‍ത്ത. ഗുവാഹത്തിയില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ ആകാശത്തു നടക്കാമായിരുന്ന കൂട്ടിയിടി ഒഴിവായതാണ് വിവര്‍ത്തനത്തില്‍ കൈരളിക്ക് കൂട്ടിയിടിയായത്. വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തത്തിന്റെ ആഴം എത്രയായിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്. എന്നാല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കു പറ്റി എന്നാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിനിടെ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായി എത്തിയ മുംബൈ- ഗുവാഹത്തി വിമാനത്തിന്റെ അതേ പാതയിലെത്തിയതാണ് സംഭവം. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവര്‍ത്തന ദുരന്തത്തില്‍ കൂട്ടിയിടിയായി മാറുകയായിരുന്നു.

രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍; തലനാരിഴയ്ക്ക് അപകടമൊഴിവായി