അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 300K ഫോളോവേഴ്‌സ് ; ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് നയൻ‌താര

 | 
nayans

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് തെന്നിന്ത്യൻ താരം നയൻ‌താര. ആരാധകരെ സംബന്ധിച്ച് വളരെ സന്തോഷം നൽകുന്ന വാർത്തയാണിത്. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 300K ഫോളോവേഴ്‌സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
 
സംവിധായകനും ഭർത്താവുമായ വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയൻതാരയ്ക്ക് എന്നാൽ നിരവധി ഫാൻപേജുകൾ ഉണ്ടായിരുന്നു. പലതിനും ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. അപ്പോഴെല്ലാം നയൻതാരയ്ക്ക് എന്തുകൊണ്ടാണ് സ്വന്തമായി ഇൻസ്റ്റ അക്കൗണ്ടില്ലാത്തതെന്ന് ആരാധകർ അത്ഭുതപ്പെട്ടിരുന്നു. നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഓണമാഘോഷിക്കുന്നതായിരുന്നു വിഗ്നേഷ് ശിവന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. ഇപ്പോഴിതാ നയൻതാരയുടെ വരവറിയിച്ച് വിഗ്നേഷ് ശിവൻ തന്നെ സ്‌റ്റോറി ഇട്ടിരിക്കുകയാണ്.

മക്കളായ ഉയിർ രുദ്രോണിൽ എൻ ശിവൻ, ഉലക് ദൈവഗ് എൻ ശിവൻ എന്നിവരെ എടുത്ത് കൊണ്ട് മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് നയൻതാരയുടെ ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്. ജയിലർ ബിജിഎമ്മിന്റെ അകമ്പടിയോടെയുള്ള ഈ പോസ്റ്റിട്ട് രണ്ട് മണിക്കൂറിനകം 2,37,013 പേരാണ് വിഡിയോ കണ്ടത്. പോസ്റ്റിന് താഴെ എന്റെ ജീവനുകൾക്ക് ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതമെന്ന് വിഗ്നേഷ് ശിവൻ കുറിച്ചു.