ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അമ്മയെ വെടിവെച്ചു വീഴ്ത്തി പതിനാറുകാരി.

 | 
delhi

തന്നെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്ത് പതിനാറുകാരി. ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ശനിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ബലാല്‍സംഗക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിയുടെ അമ്മയെ അവര്‍ നടത്തുന്ന പലചരക്കു കടയില്‍ എത്തിയാണ് പെണ്‍കുട്ടി വെടിവെച്ചത്. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇവര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്. പ്രതിയും പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.