ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പാകിസ്ഥാനില്‍ അടിയന്തരമായി ഇറക്കി

ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരെ ദോഹയില്‍ എത്തിക്കുന്നതിനായി മറ്റൊരു വിമാനം അയയ്ക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു. പുലര്‍ച്ചെ 3.50ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം തിരിച്ചു വിടുകയും 5.30ന് കറാച്ചിയില്‍ ഇറക്കുകയുമായിരുന്നു.
അതേസമയം വിമാനം വഴിതിരിച്ചു വിട്ടതിനെക്കുറിച്ച് അറിയിപ്പൊന്നും നല്‍കിയില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ കറാച്ചി വിമാനത്താവളത്തില്‍ ദുരിതത്തിലാണ്. വിമാനക്കമ്പനിയുടെ പ്രതിനിധികള്‍ ആരും ടെര്‍മിനലില്‍ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.