ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ രാഷ്ട്രപതിക്ക് അയക്കും; ഗവര്‍ണര്‍ക്ക് നിയമോപദേശം.

 | 
governor

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ നിര്‍ദേശിക്കുന്ന സര്‍വകലാശാലാ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ നിയമോപദേഷ്ടാവ് ഗോപകുമാരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന കാര്യമായതിനാല്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ഏഴാം നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. 

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലും ലോകായുക്ത ബില്ലുമാണ് ഇനി ബാക്കിയുള്ളത്. രാഷ്ട്രപതിക്ക് ബില്ല് അയച്ചാല്‍ തീരുമാനം വൈകാനിടയുണ്ട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തേ സൂചന നല്‍കിയിരുന്നു. 

തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ രാഷ്ട്രപതി തീരുമാനം എടുക്കട്ടെയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് സര്‍വകലാശാലാ ബില്‍.