തൃശൂരില്‍ കോളേജ് ബസ് നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു

 | 
THRISSUR

തൃശൂരില്‍ കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ജീവനക്കാരി മരിച്ചു. കുണ്ടന്നൂരില്‍ രാവിലെ 8.45നാണ് സംഭവം. മലബാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ബസ് ആണ് അപകടത്തില്‍ പെട്ടത്. ഹോട്ടല്‍ ജീവനക്കാരി മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സരള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറ് വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കേറ്റു. വിദ്യാര്‍ഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അമല്‍, ജസ്ലിന്‍, ദിവ്യ, ജൂണ, കൃഷ്ണ, അമല്‍ എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍. ഡ്രൈവര്‍ക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.