കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്
കൊച്ചി രവിപുരത്ത് പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. റേയ്‌സ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യ (27)യ്ക്കാണ് പരിക്കേറ്റത്. പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ജോളി റേയ്‌സ് ട്രാവല്‍സില്‍ വിസയ്ക്കായി പണം നല്‍കിയിരുന്നു. വിസ ശരിയാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ട്രാവല്‍സില്‍ എത്തിയ ജോളി സൂര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറി.
തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.