എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച പ്രതി പിടിയില്‍.

 | 
airindia

 ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് പ്രതി ശങ്കര്‍ മിശ്രയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് കര്‍ണാടക പോലീസിനെ അറിയിച്ചിരുന്നു. 

ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങിയ പ്രതി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇത് നിരീക്ഷിച്ചാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിനിടയില്‍ ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും കണ്ടെത്തി. കഴിഞ്ഞ നവംബര്‍ 26നായിരുന്നു ഇയാള്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചത്. 

യാത്രക്കാരി എയര്‍ഇന്ത്യ മേധാവിക്കും പോലീസിനും പരാതി നല്‍കിയതിനു ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പ്രതി വൈസ് പ്രസിഡന്റായ കമ്പനി ഇയാളെ പുറത്താക്കിയിരുന്നു. വിവരം പോലീസില്‍ അറിയിക്കാതിരുന്നതിന് എയര്‍ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ് നല്‍കി. വിമാന ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.