യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നു; വെളിപ്പെടുത്തലുമായി മാതാവ്.

യുകെയില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവായ സാജു നേരത്തേയും ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തല്‍. അഞ്ജുവിന്റെ അമ്മയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. അക്കാലത്ത് താനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
സാജു അഞ്ജുവിനെ ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അഞ്ജുവിനെയും രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കയറോ ഷാളോ ഉപയോഗിച്ചായിരിക്കും കൊല നടത്തിയതെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് അഞ്ജു. അഞ്ജുവും മക്കളായ ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും ബ്രിട്ടണില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു.