അഞ്ജുശ്രീ പാര്‍വതി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ല; പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

 | 
anjusree

കാസര്‍കോട് സ്വദേശിനിയായ അഞജുശ്രീ പാര്‍വതി (19) മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നാണ് നിഗമനം. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. 

പെണ്‍കുട്ടിയുടെ കരള്‍ പ്രവര്‍ത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31 ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു കരുതിയത്. ഇതേത്തുടര്‍ന്ന് ഭക്ഷണം വാങ്ങിയ ഹോട്ടലിന്റെ ഉടമയെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.