കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്തിന് ശ്രമം; യുവതിയും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയവരും പിടിയില്‍.

 | 
karipoorGold

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്തിന് ശ്രമം നടത്തിയ യുവതി പിടിയില്‍. സുല്‍ത്താന്‍ബത്തേരി സ്വദേശിനി ഡീന (30) ആണ് പോലീസിന്റെ പിടിയിലായത്. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും പിടിയിലായിട്ടുണ്ട്. 

146 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇതിന് എട്ടു ലക്ഷം രൂപ മൂല്യം വരും. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്കു വേണ്ടിയായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇത് ഡീനയുടെ സഹായത്തോടെ തട്ടിയെടുക്കുന്നതിനായി നാലു പേര്‍ എത്തുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.