ആറന്മുള ഉത്രട്ടാതി ജലോത്സവം; എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി ജേതാക്കള്‍

 | 
BOAT

ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ഒന്നാം സ്ഥാനം. എ ബാച്ച് വള്ളങ്ങളുടെ മത്സരത്തിലാണ് മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്. ആവേശകരമായ മത്സരത്തില്‍ കുറിയന്നൂരിനെ പിന്തള്ളിയാണ് മല്ലപ്പുഴശ്ശേരി രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കിയത്. ബി ബാച്ചില്‍ ഇടപ്പാവൂര്‍ ഒന്നാമത് എത്തി.

എ ബാച്ചില്‍ മല്ലപ്പുഴശേരി, കുറിയന്നൂര്‍, ളാഹ, ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. വന്മഴി, ഇടപ്പാവൂര്‍, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളാണു ബി ബാച്ച് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണ് വള്ളംകളിക്കു തുടക്കമായത്. 

49 പള്ളിയോടങ്ങളാണ് ഇത്തവണ ഘോഷയാത്രയില്‍ പങ്കെടുത്തത്. ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്‌ളാഗ് ഓഫ് ചെയ്തു.