മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി; അടുത്ത ഘട്ടം എയര്‍ ലിഫ്റ്റിംഗ്
Wed, 9 Feb 2022
| 
മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. സൈന്യമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. മലയിടുക്കില്‍ ബാബു ഇരുന്ന സ്ഥലത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തിയ സൈനികന്‍ ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷം മുകളിലേക്ക് വലിച്ച് ഉയര്‍ത്തുകയായിരുന്നു. ചെങ്കുത്തായ മലയില്‍ 400 മീറ്ററോളം താഴ്ചയിലാണ് ബാബു കുടുങ്ങിയിരുന്നത്. മലമുകളില്‍ എത്തിച്ച ബാബുവിനെ ഹെലികോപ്ടറില്‍ താഴെയെത്തിക്കും.