കോവിഡ് മുന്‍കരുതലില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം.

 | 
bharath-joda-yathra

കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മാറ്റിവെക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു. 

വാക്‌സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം യാത്രയില്‍ കര്‍ശനമാക്കണമെന്നും കത്തില്‍ പറയുന്നു. പൊതുജനാരോഗ്യ പ്രശ്‌നം ഗൗരവമായി കാണണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് ഇന്ത്യയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം ചര്‍ച്ചചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ബി ഭാരതി പ്രവീണ്‍ പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം ചര്‍ച്ചചെയ്യുമെന്നും അവര്‍ അറിയിച്ചു.