ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി; താക്കീത് നല്‍കി സ്പീക്കര്‍

 | 
veena
നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്.

നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പി പി ഇ കിറ്റ് അഴിമതി സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കിയതിലാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചത്. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യമന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിച്ചതില്‍ ആരോഗ്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ തിരുത്തലുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. വാക്‌സിനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രിയുടെ നടപടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു. 

വാക്സിന്‍ ഉപയോഗിച്ചിട്ടും എങ്ങനെ മരണം സംഭവിച്ചു എന്ന് മന്ത്രി വിശദീകരിച്ചു. സമൂഹത്തില്‍ പേവിഷബാധ മരണം ഉണ്ടാക്കുന്നതില്‍ ആശങ്കയുണ്ട്. ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്സിനെ കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.