രണ്ടേകാല്‍ കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍
Sep 9, 2022, 19:20 IST
| രണ്ടു കിലോയിലേറെ കഞ്ചാവുമായി സിപിഐ നേതാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് പിടിയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ജിതിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശി അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.