എട്ടു വയസുകാരിയെ അപമാനിച്ച കേസ്; നഷ്ടപരിഹാരം പിങ്ക് പോലീസ് ഉദ്യോഗസ്ഥ നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

 | 
pink police

ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് പിങ്ക് പോലീസ് ഉദ്യോഗസ്ഥയാണെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടതല്ലേ എന്ന കോടതിയുടെ ചോദ്യത്തിനാണ് വിശദീകരണം. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. 

അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 

ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ച സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന നിലപാടും സര്‍ക്കാര്‍ അറിയിച്ചു. വേനല്‍ അവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കും.