ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന അതിരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

 | 
Athiru

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ബേബിയെം മോളേല്‍ ഒരുക്കുന്ന ചിത്രമായ അതിരിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  വേണേല്‍ ഒന്ന് ചാടിക്കടക്കാം എന്ന ടാഗ് ലൈനോടുകൂടിയ ടൈറ്റില്‍ പുതുവര്‍ഷ ദിനത്തിലാണ് പുറത്തിറക്കിയത്. ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയായിരുന്നു പ്രകാശനം. 

വനാതിര്‍ത്തിയില്‍ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. ആല്‍വിന്‍ ഡ്രീം പ്രൊഡക്ഷന്‍ ടീം നൈന്‍ പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ സിസില്‍ അജേഷ് നിര്‍മ്മല ബിനു മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീര്‍ പറവൂര്‍, ബിനു അടിമാലി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്‍ത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് അതിരിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനോദ് കെ ശരവണന്‍ ഛായഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

സംഗീതം- കമല്‍ പ്രശാന്ത്, പശ്ചാത്തല സംഗീതം- സാമുവല്‍ എബി, അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം ശീതള്‍, കലാസംവിധാനം- സുബൈര്‍പങ്ങ്, വസ്ത്രാലങ്കാരം- ഇല, ചമയം- ലിബിന്‍ മോഹന്‍, സൗണ്ട് ഡിസൈന്‍- ധനുഷ് നയനാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനിദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അതുല്‍ കുഡുംബാടന്‍, പ്രൊജക്റ്റ് ഡിസൈനര്‍- അനീഷ് ആലപ്പാട്ട്, സ്റ്റില്‍സ്- വിന്‍സെന്റ് സേവ്യര്‍, പി ആര്‍ ഒ & മാര്‍ക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി.