വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്; മുന്നറിയിപ്പുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍

 | 
forestminister

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുകയാണ് ഉചിതമെന്ന നിര്‍ദേശവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും. അത്തരം ശ്രമങ്ങളില്‍ നിന്ന് എല്ലാ കര്‍ഷകരും പിന്‍മാറണം. സഹായം തേടി ആരു ഫോണ്‍ വിളിച്ചാലും ഫോണ്‍ എടുക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധോണിയില്‍ പിടിയിലായ പി ടി -7 എന്ന ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. 

പിടിയിലായ ആ ഇപ്പോഴും ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. 

ജനവാസ മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്ന ആനയ്യ്ക്ക് നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റതിനാലാകാം ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ വന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ആനയ്ക്ക് വെടിയേറ്റത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. പെല്ലറ്റുകള്‍ തറച്ചത് ആനയുടെ ആക്രമണ സ്വഭാവം വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകുമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു.