'ചാമ്പിക്കോ'; ട്രെന്‍ഡിനൊപ്പം മൈക്കിളപ്പനായി മന്ത്രി വി.ശിവന്‍കുട്ടിയും, വീഡിയോ കാണാം
Updated: Apr 1, 2022, 10:38 IST
| അമല്‍ നീരദ്-മമ്മൂട്ടി ടീമിന്റെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ ഫോട്ടോഷൂട്ട് ട്രെന്‍ഡിനൊപ്പം വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും. സിപിഎം നേതാവ് പി.ജയരാജന്റെ 'ചാമ്പിക്കോ' വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വി.ശിവന്‍കുട്ടിയും വീഡിയോ പങ്കുവെച്ചത്. ട്രെന്‍ഡിനൊപ്പം...ചാമ്പിക്കോ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.
കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് പി.ജയരാജന്‍ മൈക്കിളപ്പന്റെ ചാമ്പിക്കോ ഡയലോഗിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മന്ത്രി ശിവന്‍കുട്ടിയുടെ വീഡിയോയില്‍ ഗതാഗതമന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും കാണാം.
വീഡിയോ കാണാം