സില്‍വര്‍ലൈന്‍ മംഗലാപുരത്തേക്ക് നീട്ടല്‍; മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Sep 17, 2022, 20:55 IST
| സില്‍വര്‍ലൈന്‍ മംഗലാപുരത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചര്‍ച്ച നടത്തും. ഞായറാഴ്ച രാവിലെ 9.30-നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.
വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഓഗസ്റ്റ് 30ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ മീറ്റിംഗില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെക്കുറിച്ചും ഞായറാഴ്ചയിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.